ഓസ്‌ട്രേലിയലിലെ റെഡ്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്‌ളേവ്‌ലാന്‍ഡിലെ സ്റ്റാര്‍ ഓഫ് ദി സീ പാരിഷ്ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനത്തോടെ ആരംഭിച്ച പരിപാടികളില്‍ ക്‌ളേവ്‌ലാന്‍ഡ് കൗണ്‍സിലര്‍ പീറ്റര്‍ മിച്ചല്‍ മുഖ്യ അതിഥി ആയിരുന്നു.
തുടന്ന് വടംവലി മത്സരം, ലെമണ്‍ സ്പൂണ്‍ എന്നിവ നടന്നു. സമൃദ്ധമായ ഓണസദ്യയില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ആര്‍.എം.എ പ്രസിഡന്റ് ആശിസ് തോമസ് തെരുവത്ത്, സെക്രട്ടറി കിഷോര്‍ എല്‍ദോ, ട്രീസറെര്‍ അരുണ്‍ സലിം, കമ്മിറ്റി അംഗങ്ങളായ കിഷോ ജോസഫ് കോലേത്, അനൂപ് തോമസ്, ബിന്ദു ബിനു, സിനി ചാക്കോ, പാര്‍വതി ഉണ്ണിത്താന്‍, അരുണ്‍ രാജ്, തോമസ് മുറിഞ്ഞകല്ലില്‍ സ്‌കറിയ, ശാലിനി തോമസ്, സബീഷ് ബെന്നി, ലിന്റു എബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.