മെല്‍ബണ്‍: ജനപങ്കാളിത്വം, അതിഥികളുടെ മഹത്വം, സാംസ്‌കാരിക പരിപാടികളുടെ നിലവാരം, സദ്യയുടെ രുചിക്കൂട്ട് കൊണ്ടും  മെല്‍ബണിലെ കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍ . രണ്ടാരിത്തിലധികം പേര്‍ പങ്കെടുത്ത പരിപാടി ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഓണാഘോഷമായി മാറി. വിക്ടോറിയ പാര്‍ലമെന്റിലെ ടൂറിസം മന്ത്രി മാര്‍ട്ടിന്‍ പക്കുള, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കോണ്‍സിലേറ്റ് ജനറല്‍ രാജ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതൊടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്്. ഇത്രയധികം ജനങ്ങള്‍ ഒത്തു ചേരുന്നത് അത്ഭുതം ഉളവാക്കുന്നതായി മാര്‍ട്ടിന്‍ പക്കുള അഭിപ്രായപ്പെട്ടു. ഭാവിയില്‍ സംഘടനയക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

സൗഹൃദവും സാഹോദര്യവുമാണ് ഓണത്തിന്റെ സന്ദേശമെന്നും ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിച്ചു കൊണ്ടു വരുന്ന സാസ്‌ക്കാരിക ചരടാണ് ഓണമമെന്നും കുമ്മനം പറഞ്ഞു. കേരള ഹിന്ദു സൊസൈറ്റി യുവജന വിഭാഗത്തിന്റെ പുതിയ ലോഗോയുടെയും സ്വാമി ചിതാനന്ദപുരിയുടെ ഓസ്്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ പോസ്റ്ററിന്റേയും പ്രകാശനവും കുമ്മനം നിര്‍വഹിച്ചു.

onam celebration

നഗരസഭാ അംഗം സീന്‍ ഒ റിയാലി, മള്‍ട്ടി കള്‍ച്ചറല്‍ കമ്മീഷണര്‍ ചിദംബരം ശ്രീനിവാസന്‍, മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ തനിമയും പൈതൃകവും പ്രൗഡിയും വിളിച്ചോതുന്ന കലാപരിപാടികളായിരുന്നു ആഘോഷങ്ങളുടെ മാറ്റ് ഉയര്‍ത്തിയത്. ശിങ്കാരി മേളവും തിരുവാതിരയും മോഹിനിയാട്ടവും മാത്രമല്ല കുട്ടികള്‍ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികള്‍ പോലും അവതരണ മികവിലും ഗുണനിലവാരത്തിലും മുന്നില്‍ നിന്നു. തിരുവല്ല പരമേശ്വരന്‍ പോറ്റി ഒരുക്കിയ ഓണസദ്യ കെങ്കേമമായി.

പ്രസിഡന്റ് പി സുകുമാരന്‍, സെക്രട്ടറി പ്രദീപ് ചന്ദ്ര, വൈസ് പ്രസിഡന്റ് വിവേക് ശിവരാമന്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ തോപ്പില്‍, ട്രഷറര്‍ ജയകൃഷ്ണന്‍ നായര്‍, ഗിരീഷ് ആലക്കാട്ട്, രജ്ഞിനാഥ്, രശ്മി ജയകുമാര്‍, ശ്രീജിത്ത്് ശങ്കര്‍, വിനോദ് മോഹന്‍ദാസ്, വിജയകുമാര്‍ മുട്ടയക്കല്‍, യോഗേശ്വരി ബിജു, ശിവ പ്രസാദ് നായര്‍, വിനീത് വിജയന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.