മെല്‍ബണ്‍: ഓണാഘോഷങ്ങളുടെ പെരുമഴക്കാലം ഓഗസ്റ്റ് 24 ന് ശനിയാഴ്ച കേസ്സി മലയാളിയുടെ ഓണാഘോഷം തുടങ്ങുന്നതോടെ ആരംഭിക്കുകയായി. പല വലിയ സംഘടനയേപ്പോലും വെല്ലുന്ന പ്രത്യേക ശ്രദ്ധയാര്‍ന്ന കലാപരിപാടികളും ആള്‍ക്കൂട്ടവും വ്യത്യസ്തയാര്‍ന്ന ഓണസദ്യയും കേസ്സി മലയാളിയെ ശ്രദ്ധേയമാക്കുന്നു. ഉച്ചയ്ക്ക് 11.30 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓണസദ്യയ്ക്ക് കൂടുതല്‍ തിരക്ക് വരാതെ 11.30 യ്ക്ക് തന്നെ ആരംഭിക്കുന്നതാണ്. 150-ല്‍ പരം കലാകാരന്‍മാരും കലാകാരികളും ചടങ്ങിന് മോടി കൂട്ടുവാന്‍ എന്നും. വ്യത്യസ്തയാര്‍ന്ന ഓണസദ്യ ഒരുക്കുന്നത് റെഡ് ചില്ലിസാണ്. കേസ്സി മലയാളി പ്രസിഡന്റ് റോയി തോമസിന്റെയും കണ്‍വീനര്‍ മിനി ജോണിയുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍, എംപി.മാര്‍,കൗണ്‍സിലര്‍മാര്‍, എന്നിവര്‍ പങ്കെടുക്കും. ചടങ്ങ് നടക്കുന്നത് ഹാംപ്റ്റണ്‍ പാര്‍ക്ക് ആര്‍തര്‍ റെന്‍ ഹാളിലാണ്.