മെല്‍ബണ്‍:  പറഞ്ഞു. ഒ.ഐ.സി.സി. ദേശീയ കമ്മിറ്റി അങ്കമാലിയുടെ യുവ എം.എല്‍എ. റോജി എം.ജോണിന് സ്വീകരണം നല്‍കി. ഒ.ഐ.സി.സി ഓസ്‌ടേലിയ കണ്‍വീനര്‍ ഹൈനസ്സ് ബിനോയി അധ്യക്ഷനായിരുന്നു. സത്യസന്ധമായ ഒരു രാഷ്ടീയ പ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും തന്നാലാവുന്നത് മണ്ഡലത്തിനായി ചെയ്യുമെന്നും എംഎല്‍എ. പറഞ്ഞു. ദേശീയ രാഷ്ടീയത്തില്‍ കോണ്‍ഗ്രസ് ഒരു മുന്നേറ്റം നടത്തുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും റോജി എം.ജോണ്‍ പറഞ്ഞു. ഒ.ഐ. സി.സിയുടെ മൊമെന്റോ മുന്‍ പ്രസിഡന്റ് ജോസ് എം ജോര്‍ജ് റോജി എം ജോണിന് നല്‍കി. ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റിയംഗം ബിജു സ്‌കറിയ സ്വാഗതം പറഞ്ഞു. വിക്ടോറിയ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തമ്പി ചെമ്മനം, എം.എം.എഫ് ചെയര്‍ പേഴ്‌സണ്‍ ഡോ.ഷാജി വര്‍ഗ്ഗീസ്, ഒ.ഐ.സി.സി. സ്ഥാപക പ്രസിഡന്റും കേരള ന്യൂസ് ചീഫ് എഡിറ്റ്‌റുമായ ജോസ്. എം. ജോര്‍ജ്, ആല്‍ഫാ പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ്, ലിബറല്‍ പാര്‍ട്ടി നേതാവ് പ്രസാദ് ഫിലിപ്പ്, റെജി പാറയ്ക്കല്‍, കേസ്സി മലയാളി പ്രസിഡന്റ് ഗിരീഷ് പിള്ള, സോജി ആന്റണി, ഒ.ഐ. സി.സി. നേതാക്കളായ സോബന്‍ തോമസ്, പി.വി.ജിജേഷ്, അരുണ്‍ പാലയ്ക്കലോടി, എന്നിവര്‍ പ്രസംഗിച്ചു. മൈത്രി പ്രസിഡന്റ് സജി മുണ്ടയ്ക്കല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത അയച്ചത് : ജോസ്