പെര്‍ത്ത്: സുഹൃത്തിനൊപ്പം കടലില്‍ നീന്താനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ച പെര്‍ത്ത് ജൂണ്ടലപ് എഡ്വികൊവാന് യൂണിവേഴ്സിറ്റിയിലെ (ഇ.സി.യു) വിദ്യാര്‍ഥി കെവിന്റെ(33) മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോവും. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചില്‍ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോള്‍ മാര്‍ച്ച് 22-നാണ്് അപകടമുണ്ടായത്.
കടലില്‍ മുങ്ങിത്താണ കെവിനെ രക്ഷാപ്രവര്‍ത്തകരാണ് കരയ്ക്കെത്തിച്ചത്. ഫിയോന സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. യൂ.എ.ഇയില്‍ ആയിരുന്ന കെവിന് കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പാണ് പെര്‍ത്തില്‍ പ്രോജക്ട് മാനേജ്മെന്റ് കോഴ്സിനായി എത്തിയത്.
പെര്‍ത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെന്‍ട്രലില്‍ ഗായകനും വേദപാഠ അധ്യാപകനുമായിരുന്നു നാട്ടില്‍ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാര്‍ ഇടവകാംഗമാണ്. ഭാര്യഛ ഇരിഞ്ഞാലക്കുട സ്വദേശിനി അമൂല്യ ചിറയത്ത്, മകന്: കെന്‍. സഹോദരങ്ങള്‍: ഡോ. പോള്‍ കരിയാട്ടി, ടീന. ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കുര്യന് കരിയാട്ടിയുടെയും സില്‍വിയുടെയും മകനാണ്.
പൊതുദര്‍ശനം മാഡിങ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വി. കുര്‍ബാനയോടെ നടക്കും.
വാര്‍ത്തയും ഫോട്ടോയും : ബിജു നാടുകാണി