obituaryബ്രിസ്ബന്‍: തൊടുപുഴ പുളിക്കല്‍ അഡ്വ.പി.ഡി.ജോസഫ് (81, ഏപ്പച്ചന്‍) ഓസ്ട്രേലിയയിലെ ബന്‍ഡാബെര്‍ഗില്‍ അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ ജോസഫ് ചിലവ് വാരികാട്ട് കുടുംബാംഗമാണ്. മക്കള്‍: ദീപാ പ്രഷി (ബന്‍ഡാബെര്‍ഗ്) ഡോ.സ്വപ്ന സജി (ബ്രിസ്ബന്‍), പ്രിയ റോബിന്‍ (യുഎസ്എ), ശുഭാ ജോജി (യുഎസ്എ) മരുമക്കള്‍: ഡോ.പ്രഷി വര്ഗീസ് കൊല്ലംപറമ്പില്‍, തത്തംപള്ളി (ബന്‍ഡാബെര്‍ഗ്), ഡോ.സജി മാനുവല്‍ തോരണത്തേല്‍, കുറവിലങ്ങാട് (ബ്രിസ്ബെന്‍), റോബിന്‍ കീരംകരി, ആര്‍പ്പൂക്കര (യുഎസ്എ), ജോജി പുത്തന്‍പുരക്കല്‍, ഏറ്റുമാനൂര്‍ (യുഎസ്എ).

സംസ്‌കാരം 29 ന് തിങ്കളാഴ്ച  ബന്‍ഡാബെര്‍ഗില്‍ നടക്കും. രാവിലെ 9 നു മൃതദേഹം ഹോളി റോസറി പള്ളിയില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനവും അനുസ്മരണവും നടക്കും. 10 ന്വിശുദ്ധ കുര്‍ബാനയോടെ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. ഫാ.ജോര്‍ജ് കല്ലറക്കല്‍ ചടങ്ങില്‍ മുഖ്യകാര്‍മ്മികനാവും. തുടര്‍ന്ന് ശാലോം സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

വാര്‍ത്തയും ഫോട്ടോയും : തോമസ് ടി ഓണാട്ട്