Obituaryമെല്‍ബണ്‍ (ഓസ്ട്രേലിയ): പോത്താനിക്കാട് കീപ്പനശ്ശേരില്‍ ജോസഫ് കുര്യാക്കോസിന്റെ (ഐപ്പച്ചന്‍) ഭാര്യ മോളി ജോസഫ് (65) അന്തരിച്ചു. എറണാകുളം ജില്ലയിലെ ഊന്നുകല്‍ നടയ്ക്കല്‍ വീട്ടില്‍ പരേതരായ ഗീവര്‍ഗീസിന്റേയും സാറാമ്മയുടേയും മകളാണ്. മക്കള്‍: ആന്‍മോള്‍, ജോയല്‍ (ഓസ്ട്രേലിയ), മരുമക്കള്‍: അര്‍ത്തിക, സീയന്‍ (ഓസ്ട്രേലിയ), സഹോദരങ്ങള്‍: മില്‍ട്ടണ്‍ വര്‍ഗീസ് (ബംഗളൂരൂ), ജെസ്സി, ഷാന്റി (കേരളം).

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25 ന് രാവിലെ 9.30 ന് മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് ഫാ.ബിജോ വര്‍ഗീസിന്റെ കാര്‍മികത്വത്തില്‍ നടത്തുന്നതും, തുടര്‍ന്നുള്ള പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബുണ്‍റോഗ് മെമ്മോറിയല്‍ പാര്‍ക്കിലുള്ള (Dandenong south, Melbourne, Australia) സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും. 

വാര്‍ത്തയും ഫോട്ടോയും : ലാലു കുര്യാക്കോസ്