Obituaryപെര്‍ത്ത്: പെര്‍ത്തിലെ ആദ്യകാല മലയാളി  തിരുവല്ല കവിയൂര്‍ പയ്യമ്പള്ളി പി.സി.എബ്രഹാം (88, ബേബി) അന്തരിച്ചു. പെര്‍ത്ത് സര്‍ ചാള്‍സ് ഗാര്‍ഡനര്‍ (ചാര്‍ളിസ്) ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെയാണ്  അന്ത്യം സംഭവിച്ചത്. 

1970 ല്‍ പെര്‍ത്തിലേക്ക്  കുടിയേറിയ അദ്ദേഹം സ്‌കൂള്‍ ടീച്ചര്‍ ആയും തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജോലി ചെയ്തിട്ടുണ്ട്. പെര്‍ത്തിലേക്ക്  കുടിയേറിയ പരേതരായ പി.സി.ചാക്കോ-അന്നാമ്മ ചാക്കോദമ്പതികളുടെ മകനാണ്. ഭാര്യ തങ്കം തൃശ്ശൂര്‍ കുന്നംകുളം ചീരന്‍  കുടുംബാംഗമാണ്. മക്കള്‍ ആന്‍ ആന്റണി, ജെയിംസ് എബ്രഹാം. മരുമക്കള്‍ ആന്റണി ഡ്യൂണ്ണെ, ആനിയമ്മ ജെയിംസ്.
 
സംസ്‌കാരം പിന്നീട് പെര്‍ത്തില്‍ നടക്കും.

വാര്‍ത്തയും ഫോട്ടോയും : ബിജു നാടുകാണി