ബെന്‍ഡിഗോ: കോട്ടയം കുറുപ്പന്തറ കളരിക്കല്‍ ഷാജിയുടെ ഭാര്യ ലിസിമോള് ഷാജി (52) അന്തരിച്ചു. ബെന്‍ഡിഗോ ബോര്‍ട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലില്‍ നഴ്സ് ആയ ലിസിമോള് ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ പയ്യാംതടത്തില്‍ പരേതനായ പാപ്പച്ചന്-ത്രേസിയാമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ടെസ്സി സാബു തൈപ്പറമ്പില്‍-ബ്രിസ്ബന്‍, സലേഷ്യന്‍ സഭാംഗമായ ഫാ.പി.എസ്.ജോര്‍ജ്-ബാംഗ്ലൂര്‍, ജോണ്സണ് പൈയാംതടത്തില്‍-ആപ്പാഞ്ചിറ.
ബോര്‍ട്ട് സെന്റ് പാട്രിക് പള്ളിയിലാണ് പൊതുദര്‍ശനവും അനുസ്മരണ ശുശ്രുഷകളും നടക്കുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതല്‍ 4 മണി വരെയാണ് ചടങ്ങുകള്‍. സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാ വൈദീകനായ ഫാ.സോജന് മാത്യു എഴുന്നൂറ്റില് ദിവ്യബലിക്കും അനുസ്മരണ ശുശ്രുഷകള്‍ക്കും കാര്‍മികത്വം വഹിക്കും.
മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ അടക്കമുള്ളവര്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മാര്‍ച്ച് 26 ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കുറുപ്പുംതറ മണ്ണാറപ്പാറ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അകാലത്തില്‍ വിട പറഞ്ഞ ലിസിമോള് ഷാജിക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബെന്‍ഡിഗോ - ബോര്‍ട്ട് മലയാളി സമൂഹം മാര്‍ച്ച് 20 ന് ബോര്‍ട്ടില്‍ ഒത്തുചേരും.
വാര്‍ത്തയും ഫോട്ടോയും : തോമസ് ടി ഓണാട്ട്