Obituaryമെല്‍ബണ്‍: മെല്‍ബണിലെ ക്ലരിന്‍ഡയില്‍ താമസമാക്കിയ കൊട്ടാരക്കര സ്വദേശി മാത്യു നെല്ലിവിളയുടെ ഭാര്യ മേരിക്കുട്ടി നെല്ലിവിള (69) അന്തരിച്ചു. കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ പരേതരായ കെ.ടി. മാത്യൂ-ജോസഫൈന്‍ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷമായി ക്ലേയറ്റണടുത്തുള്ള ക്ലരിന്‍ഡയിലാണ് താമസം. മക്കള്‍ മിഷേല്‍, മി ബില്‍, മാര്‍ട്ടിന്‍, മരുമക്കള്‍ തോമസ് കളരിക്കല്‍, ജോര്‍ജ് ചെറിയ തുണ്ടം, ദിവ്യാ സിറിയക്.

ഭൗതികശരീരം മാര്‍ച്ച് 3 ന് വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ടോബിന്‍ ബ്രദേഴ്‌സ് ഫ്യൂണറല്‍ സര്‍വ്വീസ്, 505, Princes Hwy, Noble Park ല്‍ വച്ച് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ മാര്‍ച്ച് 4 ന് 11.30 ന് ക്ലരന്‍ഡ സെന്റ്. ആന്‍ഡ്രൂസ് പള്ളിയില്‍ വച്ച് പ്രാര്‍ത്ഥനാ ചടങ്ങുകളോടെ നടത്തപ്പെടും. 

വാര്‍ത്തയും ഫോട്ടോയും : ജോസ് എം ജോര്‍ജ്