മെല്‍ബണ്‍: പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി കല്ലറക്കല്‍ ബാബുവിന്റെ മകന്‍ ബേസില്‍ ബാബു (25) ഓസ്‌ട്രേലിയയിലെ ജീലോങ്ങില്‍ അന്തരിച്ചു. ബല്ലാരാത്ത് ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. മെല്‍ബണിന് അടുത്തുള്ള ജീലോംഗില്‍ ആയിരുന്നു താമസം.
മൃതദേഹം മതപരമായ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനുമായി ഫെബ്രുവരി 25 ന് വൈകീട്ട് 5 മണി മുതല്‍ 6 മണി വരെ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (419 Centre Dandenong Rd, Heatherton, VIC-3202, Australia) വെക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാവുന്നതാണ്.
ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
എബി പൊയ്കാട്ടില്‍ : 0430 959 886
സിനോ തോമസ് : 0470 375 030
വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍