മെല്‍ബണ്‍: വിറ്റല്‍സി മലയാളി അസോസിയേഷന്റെ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് (52) സൗദിയിലെ അല്‍ ഹസ്സയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പയ്യാവൂര്‍ ഞരക്കോലില്‍ കുടുബാംഗമായ സിബി കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി സൗദിയിലെ ഹഫൂഫിലാണ് കുടുംബമായി താമസിക്കുന്നത്. ഭാര്യ സാലി പീരുമേട് കണയങ്കവയല്‍ തട്ടാപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍ മെര്‍ലിന്‍ സിബി, മെല്‍വിന്‍ സിബി. സഹോദരങ്ങള്‍ സണ്ണി ഫിലിപ്പ് (ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട്), ബാബു ഫിലിപ്പ് - പയ്യാവൂര്‍, സി. ലിസ്സി ഫ്രാന്‍സീസ് (സെന്റ്. ഫ്രാന്‍സീസ് അസീസി-മഹാരാഷ്ട്ര), ലീലാമ്മ ജേക്കബ്ബ് പറമ്പേട്ട് തളാപ്പ് കണ്ണൂര്‍, ലൈസാ ജോസ്, വെള്ളി മംഗലത്ത് പയ്യാവൂര്‍, ജെസ്സി സേവി, വിലങ്ങുപാറ-ശ്രീകണ്ഠാപുരം, സാന്റി ഫിലിപ്പ് (ഓസ്‌ട്രേലിയ). പരേതന്റെ നിര്യാണത്തില്‍ വിറ്റല്‍സി മലയാളി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സംസ്‌കാരം പയ്യാവൂര്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ചില്‍ പിന്നീട് നടത്തപ്പെടും.