obituaryമെല്‍ബണ്‍: മെല്‍ബണ്‍ മാര്‍ത്തോമാ പള്ളിയിലെ സജീവാംഗമായിരുന്ന ലിജു ജോര്‍ജ് (45) ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു. മെല്‍ബണിലെ ക്രെഗിബേണിലാണ് കുടുംബം താമസിക്കുന്നത്. പുതുപ്പള്ളി തലപ്പാടി നസ്‌റത്ത് മാര്‍തോമാ പള്ളിയിലെ അംഗമാണ്. പള്ളിയിലെ എല്ലാ കാര്യങ്ങള്‍ക്കും സജീവമായി പ്രവര്‍ത്തകനായിരുന്നു.  പുതുപ്പള്ളി അടുപ്പറമ്പില്‍ റിട്ട.ഇലക്ട്രിസിറ്റി എന്‍ജിനീയര്‍ എ.സി. ജോര്‍ജിന്റെയും, പരേതയായ കുഞ്ഞുകുഞ്ഞമ്മയുടെയും  (അസി:എന്‍ജിനീയര്‍, വാട്ടര്‍ അതോറിറ്റി) മകനാണ്. ഭാര്യ: ബീന, മക്കള്‍: ലിയ, ജയ്ഡന്‍.

വാര്‍ത്ത അയച്ചത് : ജോര്‍ജ്ജ് തോമസ്