ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബ്ര.ജോസ് കുര്യാക്കോസ് നയിക്കും.

ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എസ്ടിഎസ്എംസിസി ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഡിസംബര്‍ 6ന് ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് ആറു മുതല്‍ പത്തു മണിവരെയാണ് നൈറ്റ് വിജില്‍. സെഹിയോന്‍ യുകെയുടെ പ്രശസ്ത വചന പ്രഘോഷകനായ ബ്ര.ജോസ് കുര്യാക്കോസാണ് ശുശ്രൂഷകള്‍ നയിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രൈയ്സ് ആന്‍ഡ് വര്‍ഷിപ്പ്. വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ക്രിസ്മസിനായി ഒരുങ്ങുന്ന സമയത്തുള്ള നൈറ്റ് വിജിലിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 

അഡ്രസ്: സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്, ഫോറസ്റ്റ് റോഡ്, ഫിഷ്പോണ്ട്സ്, ബ്രിസ്റ്റോള്‍ BS16 3QT