ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് നവനേത്യത്വം. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2022 - 2023 വര്‍ഷത്തെ പുതിയ കമ്മിറ്റി, സി.പി.സാജുവിന്റെ നേത്യത്വത്തില്‍ ചുമതലയേറ്റു. ഗോള്‍ഡ് കോസ്റ്റിലെ നെരാംഗില്‍, റിട്ടേണിംഗ് ഓഫീസര്‍ ഷാജി കുരിയന്‍ അധ്യക്ഷനായിട്ട് ചേര്‍ന്ന ചടങ്ങില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠേനയാണ് പ്രസിഡന്റിനേയും മറ്റ് ഭാരവാഹികളേയും തിരഞ്ഞെടുത്തത്.

സി.പി.സാജു (പ്രസിഡന്റ്), തോമസ് ബെന്നി (സെക്രട്ടറി), ജിംജിത്ത് ജോസഫ് (ട്രഷറര്‍), പ്രേംകാന്ത് ഉമാകാന്ത് (വൈസ് പ്രസിഡന്റ്), ട്രീസണ്‍ ജോസഫ് (ജോയിന്റ് സെക്രട്ടറി), മാര്‍ഷല്‍ ജോസഫ് (മീഡിയ കോഡിനേറ്റര്‍), എക്‌സി ക്യൂട്ടീവ് മെമ്പര്‍മാരായി ബിനോയ് തോമസ്, റെജീഷ് എബ്രഹാം, സിജി തോമസ്, രെഞ്ചിത്ത് പോള്‍, സാം ജോര്‍ജ്ജ്, സോജന്‍ പോള്‍, രാംരാജ് രാജന്‍ എന്നിവരാണ് പുതിയ നേത്യത്വമുള്ളത്. അസോസിയേഷന്റെ മുന്‍പ്രസിഡന്റ് ഓമന സിബുവും മുന്‍ ഭാരവാഹികളും കുടുംബാഗങ്ങളും അടക്കം പങ്കെടുത്ത ചടങ്ങില്‍ അധികാരകൈമാറ്റം ചെയ്യപ്പെടുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും എല്ലാവരും അറിയിക്കുകയും ചെയ്തു. പുതിയ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡന്റ് പ്രേംകാന്ത് നന്ദി പറയുകയും, സ്‌നേഹവിരുന്നോടെ യോഗനടപടികള്‍ അവസാനിക്കുകയും ചെയ്തു.