ബ്രിസ്‌ബെന്‍: സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്റെ 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോണി തോമസ് (പ്രസിഡന്റ്), ബിജു മാത്യു (വൈസ് പ്രസിഡന്റ്), ലിയോ അഗസ്റ്റിന്‍ (സെക്രട്ടറി), രാഹുല്‍ രവിദാസ് (ജോയിന്റ് സെക്രട്ടറി), ദിനേശ് ശിവന്‍ (ട്രഷറര്‍), ലിനി ഷാലിന്‍ (പബ്ലിക് റിലേഷന്‍), ജോമി ജോസഫ്, ലിബിന്‍ ജോസ് (സ്‌പോര്‍ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍), അനീഷ് ജേക്കബ്, അനൂപ് കുമാര്‍ (ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍), ശ്വേത റോയി, ജുവിന്‍ ജോസഫ്, ജോയി ജോസ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

കേരളത്തില്‍ കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് പരമാവധി സഹായങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് പുതിയ ഭരണസമിതിയും മുന്‍തൂക്കം കൊടുക്കുന്നതെന്ന് പ്രസിഡന്റ് ടോണി തോമസ്, സെക്രട്ടറി ലിയോ അഗസ്റ്റിന്‍  എന്നിവര്‍ പറഞ്ഞു. മാതൃഭാഷക്കും കേരളീയ സംസ്‌കാരത്തിനും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇരുവരും പറഞ്ഞു.