ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയയിലെ മലയാളി പുരുഷ നഴ്സുമാരുടെ പ്രഥമ സംഘടനയായ മാണിക്യത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാമത് വാര്‍ഷിക സമ്മേളന പരിപാടികളോടനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജിസ് പി ചെറിയാനെ (പ്രസിഡന്റ്), ജോ ജെറിന്‍ പോള്‍(സെക്രട്ടറി), സിജോ മംഗലം (ട്രഷറര്‍), പ്രസാദ്, ലിനു, ഷാജി, തോമസ്, ജോയാസ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മാണിക്യത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായ ടോജോ ജോസഫ്, ജോസ് അഗസ്റ്റിന്, നോബിള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്ത എല്ലാ പ്രവര്‍ത്തനങ്ങളും തുടരാനും വ്യത്യസ്തമായ കാര്യങ്ങള്‍ സംഘടനയുടെ മുന്നില്‍ എത്തിക്കാനും സംഘടന അവരെ ചുമതലപ്പെടുത്തി.

മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാനും ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ, ബാര്‍ബിക്യൂ പാര്‍ട്ടികള്‍, നേഴ്സ്മാരുടെ കുടുംബ ക്യാമ്പിംഗ് എന്നിവ നടത്താനും കമ്മിറ്റി തീരുമാനിച്ചു. ഓസ്‌ട്രേലിയലെ പുതിയ നഴ്സിങ് രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ പഠിക്കുവാനും ആവശ്യമുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും മോന്‍സി, സിബി തോമസ്, സിനു, സ്റ്റിബി എന്നിവരെ ചുമതലപ്പെടുത്തി .ക്യുന്‍സ്ലാന്‍ഡില്‍ പുതുതായി എത്തുന്ന മലയാളി നേഴ്സു്മാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ തോമസ് കുര്യന്‍, പ്രദീപ്, രാജീവ് എന്നിവരെയും ചുമതലപ്പെടുത്തി.