ഹൊബാര്‍ട്ട്: ടാസ്മാനിയയുടെ തലസ്ഥാന നഗരി ആയ ഹൊബാര്‍ട്ടിലെ മലയാളികളുടെ സംഘടന ആയ ഹൊബാര്‍ട്ട് മലയാളി അസോസിയേഷന് ( HMA) പുതിയ നേതൃത്വം നിലവില്‍ വന്നു. യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ഭരണ സമിതിയില്‍  ജെനോ ജേക്കബ് ആണ് പ്രസിഡന്റ്. അമല്‍ ചന്ദ്രന്‍ സെക്രട്ടറിയും ഹെന്റി നിക്കോളാസ് ട്രഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു. ടോമി ജോസഫ്, ബീന റോയ്, സോജന്‍ ജോസഫ്, ജിബി ആന്റണി, പ്രകാശ് വാഴയില്‍  മത്തായി, ഡിക്സണ്‍ ജോസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. റൂബന്‍ ആന്റണിയും ഇതിഹാസ് മോഹനും കമ്മിറ്റി മെംബര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.