കാന്‍ബറ: കാന്‍ബറ മലയാളി അസോസിയേഷന്‍ (സി.എം.എ) 2019-2020  പ്രവര്‍ത്തന വര്‍ഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയന്‍ തലസ്ഥാന സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഏക മലയാളി അസോസിയേഷനാണിത്.

റോഷന്‍ മേനോന്‍ (പ്രസിഡന്റ്), ഷിജി ടൈറ്റസ് (വൈസ് പ്രസിഡന്റ്), പി.എന്‍. അജ്മല്‍ (സെക്രട്ടറി), ഡെല്‍ഫിന്‍ എല്‍ദോ (ജോയിന്റ് സെക്രട്ടറി), വിനോദ് കുമാര്‍ (ട്രെഷറര്‍), റെജി ആന്റണി (ജോയിന്റ് ട്രെഷറര്‍), തോമസ് ആന്‍ഡ്രൂ (പി.ആര്‍.ഒ), ജോജോ മാത്യു (എം.വി.വി പ്രിന്‍സിപ്പാള്‍), എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായി അനീഷ് കാവാലം, അരുണ്‍ നായര്‍, ഡിജോ അഗസ്റ്റിന്‍, എല്‍ദോ പൗലോസ്, കാര്‍ത്തിക് കേശവന്‍, മഹേഷ് കുമാര്‍, നീലു വിനോദ്, സന്തോഷ് സ്‌കറിയ, ഷാജു രവി, തോമസ് ടി.ജോണ്‍ എന്നിവരെയും തിരഞ്ഞെടുത്തു. മോസണ്‍ തമിഴ് സീനിയര്‍ സിറ്റിസണ്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജെറി വില്യംസ് റിട്ടേര്‍ണിംഗ് ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചു.

വാര്‍ത്ത അയച്ചത് : ജോമി പുലവേലില്‍