ബ്രിസ്‌ബെന്‍: കഴിഞ്ഞ പത്ത് വര്‍ഷമായി ബ്രിസ്‌ബെനില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബെന്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വളരെയേറെ ജനകീയ പരിപാടികളുമായി പ്രവര്‍ത്തിച്ചു  വരുന്ന കൈരളി ബ്രിസ്‌ബെന്‍ ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ ഏറെ പ്രശംസ നേടിയ സംഘടനയാണ്. കേരളീയ സംസ്‌കാരവും തനിമയും കാത്ത് സംരക്ഷിച്ച് കൂടുതല്‍ ജനപ്രിയ പരിപാടികളുമായി കൈരളി ബ്രിസ്‌ബെന്‍ മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.