മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയാ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു.

പ്രസിഡന്റ് തമ്പി ചെമ്മനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിന്നി മാത്യൂ സ്വാഗതം പറഞ്ഞു. സെക്രട്ടറി അവതരിപ്പിച്ച മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മദനന്‍ ചെല്ലപ്പന്‍ അവതരിപ്പിച്ച വരവു ചെലവു കണക്കുകളും അംഗീകരിച്ചു് പാസ്സാക്കി.

തമ്പി ചെമ്മനം തന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്.

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തില്‍ അവശേഷിച്ച പാനലില്‍ ഉള്ളവരെ മുന്‍ പ്രസിഡന്റുകൂടിയായ തോമസ് വാ തപ്പിള്ളി സദസ്സിന് പരിചയപ്പെടുത്തി. അവരെ 2019- 2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികള്‍ -
പ്രസിഡന്റ് - തമ്പി ചെമ്മനം, സെക്രട്ടറി - മദനന്‍ ചെല്ലപ്പന്‍, ട്രഷറര്‍ - ഉദയ് ചന്ദ്രന്‍, വൈ. പ്രസി-ഷൈജു തോമസ്, 
ജോ. സെക്രട്ടറി - വിപിന്‍ തോമസ്, എക്‌സി.കമ്മിറ്റി അംഗങ്ങള്‍ - ബോബി തോമസ്, മാത്യൂ കുര്യാക്കോസ്, ജോജന്‍ അലക്‌സ്, വിഷ്ണു വിശ്വംഭരന്‍, ഡോണ്‍ ജോണ്‍സ് അമ്പൂക്കന്‍, സതീഷ് പള്ളിയില്‍.

മാവ് മുന്‍ പ്രസിഡന്റ് ജി.കെ. മാത്യൂസ്, മുന്‍ PRO പ്രതീഷ് മാര്‍ട്ടിന്‍ ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.  സെക്രട്ടറി മദനന്‍ ചെല്ലപ്പന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍