ബ്രിസ്ബന്‍: നവോദയ ഓസ്‌ട്രേലിയയുടെ നവംബര്‍ 27ന് നടക്കുന്ന രണ്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി ചെറുകഥ, കവിത ഉപന്യാസ രചനാ മത്സരങ്ങള്‍ നടത്തുന്നു.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രമുഖര്‍ പങ്കെടുക്കുന്ന വെബിനാറുകളും ഒരുക്കിയിട്ടുണ്ട്. ആദ്യ വെബിനാര്‍ നവംബര്‍ 13ന് ശനിയാഴ്ച്ച 4 മണിക്ക് 'സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രസക്തി - ഇന്നത്തെ സമൂഹത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കും. കേരള സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ:പി.എസ് ശ്രീകല പങ്കെടുക്കും. ബ്രിസ്‌ബെനില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ദേശീയസമ്മേളനം കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂം വഴിയാണ് നടക്കുക.

മത്സരത്തിലേക്ക് ഉള്ള സൃഷ്ടികള്‍ മുന്‍പ് പ്രസിദ്ധീകരിക്കാത്തതും സ്വന്തം രചനകള്‍ ആണെന്നും സ്വയം സാക്ഷ്യപ്പെടുത്തി നവംബര്‍ 20 ന് മുമ്പായി അയക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 

https://forms.gle/AxVmmozFdZVj6CkE8

Email:Secretaryccnavodayaaus@gmail.com

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍