ഓസ്‌ട്രേലിയ: പ്രളയം തകര്‍ത്തെറിഞ്ഞ രണ്ട് കുടുംബങ്ങള്‍ക്ക് ഇത് നിര്‍വൃതിയുടെ നിമിഷം. വയനാട് തരിയോട് ഗ്രാമ പഞ്ചായത്തിലെ ചാമിയ്ക്കും വസന്തയ്ക്കും ഓസ്‌ട്രേലിയയിലെ മലയാളികളുടെ സംഘടനയായ നവോദയ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കല്‍പ്പറ്റ എം.എല്‍.എ. സി.കെ ശശീന്ദ്രന്‍ കൈമാറി.
വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേനയാണ് വീടുകള്‍ നിര്‍മ്മിച്ചത്. ചടങ്ങില്‍ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ആന്റണി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സി ആന്റണി, ജില്ലാ നിര്‍മ്മിതി കേന്ദ്ര എഞ്ചിനീയര്‍ കെ.ടി സന്തോഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2019 ഒക്ടോബറില്‍ നവോദയ ബ്രിസ്‌ബെന്‍ കമ്മിറ്റി നടത്തിയ കലാനിശയില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നവോദയ അഡലൈഡ് കമ്മിറ്റി ഫുഡ് ഫെസ്റ്റിവല്‍ നടത്തി സമാഹരിച്ച തുകയില്‍ നിന്നുള്ള സഹായവും ലഭിച്ചിരുന്നു.
നവോദയ ഓസ്‌ട്രേലിയ ഏതാനും വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലാകെ പ്രവര്‍ത്തിച്ചുവരുന്ന പുരോഗമന, സാംസ്‌കാരിക സംഘടനയാണ്. പിറന്ന നാടിന്റെ കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും നവോദയയ്ക്ക് കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം എന്ന മഹത്തായ പരിപാടിക്ക് തുടക്കം കുറിച്ചപ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി കുടുംബങ്ങളിലെ കുരുന്നുകള്‍ക്ക് ടിവി നല്‍കി നവോദയ ശ്രദ്ധേയമായിരുന്നു. ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ ദുരിതത്തിലായവരെ സഹായിക്കുവാന്‍ നവോദയ ഓസ്‌ട്രേലിയയുടെ വിവിധ കമ്മിറ്റികള്‍ നടത്തിയ സഹായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശീയരുടെ പ്രശംസയ്ക്ക് പാത്രമായി. കോവിഡ് 19 ദുരിതകാലത്ത് ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോസറി കിറ്റുകള്‍ വിതരണം ചെയ്യുകയും, വീട്ടുവാടക നല്‍കുവാന്‍ സഹായിക്കുകയും, ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കുകയും ചെയ്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ നവോദയക്ക് സാധിച്ചിട്ടുണ്ട്.
വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍