മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു കേരള മുഖ്യമന്ത്രിക്കു കൈമാറി. ഏഴുലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചെത്തിയ രമേഷ് കുറുപ്പ്, സജീവ്കുമാര്‍, രാജന്‍വീട്ടില്‍, ജിജോ ടോം ജോര്‍ജ്, ഷിബു പോള്‍, സന്ധ്യ രാജന്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി. സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവര്‍ത്തകര്‍ നല്‍കിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിര്‍മാണത്തിനായി തുടര്‍ന്നും നവോദയ ഓസ്‌ട്രേലിയ കൂടുതല്‍ ഫണ്ട് ശേഖരിക്കുന്നതാണ്.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍