ബ്രിസ്ബന്‍: അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം കേരളത്തില്‍ തുടങ്ങുന്ന ലൈബ്രറിക്കായി നവോദയ ഓസ്‌ട്രേലിയയുടെ ക്യൂന്‍സ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബന്‍ ഓസ്‌ടേലിയയില്‍ ജൂലൈ 14 മുതല്‍ ആഗ്സ്റ്റ് 13 വരെ ഒരു മാസകാലം നീണ്ടു നിന്ന പുസ്തക സമാഹരണം നടത്തി. നവോദയ അംഗങ്ങളില്‍ നിന്നും അഭ്യൂദയകാംക്ഷികളില്‍ നിന്നുമായി 300 പുസ്തകങ്ങള്‍ ഈ കാലയളവിനുള്ളില്‍ ശേഖരിക്കുവാന്‍ നവോദയ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ശേഖരിച്ച പുസ്തകങ്ങള്‍ ഈ മാസം അവസാനത്തോടെ വട്ടവട പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുന്നതാണ്. പുസ്തകങ്ങള്‍ സംഭാവന നല്‍കിയ സുഹൃത്തുക്കള്‍ക്ക് നവോദയ ബ്രിസ്ബന്‍ പ്രസിഡന്റ് റിജേഷും സെക്രട്ടറി മഹേഷും നന്ദി അറിയിച്ചു.
വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍