നവോദയ ഓസ്‌ട്രേലിയ രാഷ്ട്രീയ സാംസ്‌ക്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയുമായ സഖാവ് എം എ ബേബി ഉദ്ഘാടനം ചെയ്യുകയാണ്. മെയ് 16 മുതല്‍ ജൂണ്‍ 3 വരെയാണ് പര്യടനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ ദേശീയ ജനറല്‍ സെക്രട്ടറി ബോബ് ബ്രിസ്റ്റോണ്‍ പെര്‍ത്തിലെ പൊതു പരിപാടിയില്‍ മുഖ്യ അതിഥിയായി സംസാരിക്കും. പല സംസ്ഥാനങ്ങളിലും രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തനം ആരംഭിച്ച നവോദയ ഓസ്‌ട്രേലിയ മുഴുവന്‍ സംസ്ഥാനങ്ങളിലെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന ഏകീകരണ ഉദ്ഘാടനമാണ് മുഴുവന്‍ സംസഥാനങ്ങളിലും നടക്കുക. ഓസ്‌ട്രേലിയ വിവിധ സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള നവോദയ ഓസ്‌ട്രേലിയ സംസഥാന കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രധാന പട്ടണങ്ങളില്‍ ജിഎസ് പ്രദീപ് നടത്തുന്ന അറിവിന്റെ കല Art of Knowledge കൈരളി ടി വി യുടെ അശ്വമേധം പരിപാടിയും അരങ്ങേറും. ഓസ്ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമായി മുന്‍നിര മലയാള ദൃശ്യ മാധ്യമം സംപ്രേക്ഷണം ചെയ്യുന്ന ആദ്യ പരിപാടി കൂടിയാണിത്.
പെര്‍ത്ത് മെയ് 19, മെല്‍ബണ്‍ മെയ് 20, കാന്‍ബറ മെയ് 25, സിഡ്നി മെയ് 26, ബ്രിസ്‌ബെന്‍ മെയ് 27, അഡിലെയ്ഡ് ജൂണ്‍ 2 എന്നീ തീയതികളിലാണ് പരിപാടികള്‍ നടക്കുക. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍