ബ്രിസ്‌ബെന്‍: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇടം തേടുമെന്ന് നിരീക്ഷകര്‍ കരുതുന്ന പരീക്ഷണ ചിത്രം ' കിവുഡ ' ഇന്ന് പുറത്തിറങ്ങും .നവാഗതനായ ഡോ.വിജയ് മഹാദേവന്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

30 ലക്ഷത്തില്‍ ഏറെ മുതല്‍ മുടക്കില്‍, വണ്‍ ഡ്രോപ്പ് ക്രീയേഷന്‍സ്-ഉം ഓസ്ട്രേലിയന്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിച്ച മിനി മൂവി ഫെബ്രുവരി 14 ന് വൈകീട്ട് 5 മണിക്ക് യുവതാരം ഉണ്ണി മുകുന്ദന്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യണ്ടിരുന്ന സിനിമയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് യൂട്യൂബിലെ ടീം ജാങ്കോ സ്‌പേസില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുക. 

ഓസ്‌ട്രേലിയ, ദുബായ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാത്യു ഡേവിസ് ആണ്. ജാസ്സി ഗിഫ്റ്റ്, നജീം അര്‍ഷാദ് തുടങ്ങിയവര്‍ ആലാപനം നിര്‍വഹിച്ച ഗാനങ്ങല്‍ക്ക് മരിയ ജറാള്‍ഡ് സംഗീതം നല്‍കി. 

കോളിളക്കം സൃഷ്ടിച്ച പെണ്കുട്ടികളുടെ തിരോധാനം ഇതിവൃത്തമാക്കി രചിച്ച കഥ, പകയും പ്രതികാരവും നിറഞ്ഞ നാടകീയരംഗങ്ങളിലൂടെ മുന്നേറുമ്പോള്‍ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കുന്നതാണ്. പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിംഗ് മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാവും കിവുഡ. 

മികവ് തെളിയിച്ച ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരുപറ്റം നവാഗതര്‍ക്ക് പുറമെ ഒട്ടനവധി വിദേശികളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

ട്രെയ്‌ലര്‍ ലിങ്ക്: https://www.youtube.com/watch?v=D1HV8dl5XYY

വാര്‍ത്ത അയച്ചത് - തോമസ് ടി ഓണാട്ട്