മെല്‍ബണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധിയെ നേരിടുവാന്‍ ബല്ലാരറ്റ് സിറ്റി കൗണ്‍സില്‍ തുടങ്ങിയ ' ബീ കൈന്‍ഡ്'' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളീ അസോസിയേഷന്‍ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങള്‍ സംഭാവനയായി നല്‍കി. പ്രതിസന്ധിയിലായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, തൊഴില്‍ രഹിതര്‍, ഭവന രഹിതര്‍ എന്നിവര്‍ക്ക് നല്‍കുവാനും അടിയന്തിര ഘട്ടത്തിലേക്കുള്ള കരുതല്‍ ശേഖരത്തിനുമായാണ് സിറ്റി കൗണ്‍സില്‍ ഈ പദ്ധതി തുടങ്ങിയത്. കൗണ്‍സിലിന് വേണ്ടി ബല്ലാരറ്റ് മേയര്‍ ബെന്‍ ടെയ്‌ലര്‍ ബല്ലാരറ്റിലെ മലയാളികളോടുള്ള നന്ദി പ്രകാശിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്തു. ബി.എം. എ സെക്രട്ടറി ലിയോ ഫ്രാന്‍സിസ്, ട്രെഷറര്‍ ആല്‍ഫിന്‍ സുരേന്ദ്രന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരായ ഷേര്‍ലി സാജു, ലോകന്‍ രവി, എക്‌സിക്യൂട്ടീവ് മെംബര്‍മാരായ ഷാന്‍ രാജു, ബിബിന്‍ മാത്യു, സിജോ കാരിക്കല്‍, ഡെന്നി ജോസ് എന്നിവരും ബി.എം.എ അംഗം ജൂബി ജോര്‍ജും മള്‍ട്ടി കള്‍ച്ചറല്‍ ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെുത്തു.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍