മെല്‍ബണ്‍: മെല്‍ബണില്‍ നാളുകളായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലി സഭ പുതിയ സഭാഹാള്‍ സമുച്ചയത്തിലേയ്ക്ക് മാറുന്നു. നാടിന്റെ തനിമത്വം നിലനിര്‍ത്തി പൂര്‍ണ്ണമായി മലയാള ഭാഷയിലും പൂര്‍ണ്ണ സ്വാതന്ത്രത്തിലും ആരംഭിച്ച ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ നവംബര്‍ 9 ന് ശനിയാഴ്ച വൈകീട്ട് 6.30 ന് നടത്തപ്പെടും. നാളിതുവരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മെല്‍ബണ്‍ ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലി സഭയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകുന്നത് വളരെ സന്തോഷകരമാണെന്ന് ബ്രദറന്‍ സഭയുടെ ഭാരവാഹികള്‍ പറഞ്ഞു. 2019 ഒക്ടോബറില്‍ ആണ് പുതിയ സഭാഹാളില്‍ ആരാധന നടത്തുവാന്‍ ബ്രദറന്‍ സഭയ്ക്ക് അനുമതി ലഭിച്ചത്. ഈ വരുന്ന ശനിയാഴ്ച നടക്കുന്ന പുതിയ ഹാളിന്റെ സ്‌തോത്ര ശുശ്രൂഷ ചടങ്ങിലേയ്ക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. അഡ്രസ്സ് MIBA, 28- Egen  Road, Dandenong. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

രാജന്‍ വര്‍ഗ്ഗീസ് - 04 3137 0627
സാബിന്‍ ജോസ് - 04669 88744
കെ. മാത്യൂസ് - 04693 16582
ജോണി - 0402417 388