മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയാ (MAV) യുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി 10 ന് വൈകീട്ട് 4 മണിക്ക് ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളില്‍ (Robinsons St, Dandenong) വെച്ച് നടക്കും.

മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത 2 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ട.

വിക്ടോറിയയിലെ മലയാളി സമൂഹം ഭരണ സമിതിക്ക് നല്‍കിയിട്ടുള്ള സഹകരണങ്ങള്‍ക്ക് പ്രസിഡന്റ് തമ്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തമ്പി ചെമ്മനം - 04 23583682
ഫിന്നി മാത്യൂ - 04 25 112219
മദനന്‍ ചെല്ലപ്പന്‍ - 0430245919

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍