മെല്‍ബണ്‍: സമ്പൂര്‍ണ്ണമായ വിനോദ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കിയ ഒരു പുതിയ റേഡിയോ ഹലോ മലയാളം എന്ന പേരില്‍ ആരംഭിച്ചു. മെല്‍ബണിലെ കോക്കനട്ട് ലഗൂണ്‍ റസ്റ്റാറന്റില്‍ നടന്ന ചടങ്ങില്‍ കേരള ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം.ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ മെല്‍ബണ്‍ രൂപതാ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരള ന്യൂസ് മാഗസിന്‍ എഡിറ്റര്‍ ജോര്‍ജ് തോമസ് സ്വാഗതം പറഞ്ഞു. പുതിയ തലമുറ പഴയ കാല തലമുറയുടെ റേഡിയോയുടെ പിന്‍മുറക്കാരായതായി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ കുല്ലു പനേസര്‍ (സീരിയല്‍ ആര്‍ട്ടിസ്റ്റ്) ദീപ്തി നിര്‍മ്മല, ശുഭ ഭരത് (ഹലോ മലയാളീ) തമ്പി ചെമ്മനം (മലയാളി അസോസിയേഷന്‍) ജയ്‌സണ്‍ മറ്റപ്പിള്ളി (MMF), പ്രസാദ് ഫിലിപ്പ് (ലിബറല്‍ പാര്‍ട്ടി, ബിജു സ്‌കറിയ (OICC ഗ്ലോബല്‍ കമ്മറ്റി, ശ്രീകുമാര്‍ (കേരള ഹിന്ദു സൊസൈറ്റി, പ്രമുഖ എഴുത്തുകാരന്‍ കുശാഗ്രാ ഭട്‌നാഗര്‍), ജിജി മോന്‍കുഴിവേലി, ജോണി മറ്റം (തൂലിക) റജികുമാര്‍ (സംസ്‌കൃതി, ഗിരീഷ് പിള്ള (കേസ്സി മലയാളി), നിക്‌സണ്‍ ചാക്കുണ്ണി (PAN), ജോണ്‍സണ്‍ (നോര്‍ത്ത് മലയാളി കമ്യൂണിറ്റി), ജോഷി ലോന്തിയില്‍ (GEMS), ഫിന്നി മാത്യ(MAV) എന്നിവര്‍ ആംശസകളര്‍പ്പിച്ചു. ചടങ്ങില്‍ ജോജി കാഞ്ഞിരപ്പള്ളി നന്ദി രേഖപ്പെടുത്തി.

ഹലോ മലയാളത്തിന്റെ ലോഗോ അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. ആനുകാലികമായ സഭയിലെ മാറ്റങ്ങളെ സംവദിച്ച് കൊണ്ടുള്ള ഇന്റര്‍വ്യൂ ശ്രദ്ധേയമായിരുന്നു. ഹലോ മലയാളത്തിന്റെ അവതാരകരും സംഘാടകരുമായ ശുഭാ ഭരത്, ടെക്‌നിക്കല്‍ മാനേജര്‍ മനോജ് എം.ആന്റണി, ജോസ് എം ജോര്‍ജ്, ബിനോയി പോള്‍, ജോജി കാഞ്ഞിരപിള്ളി, കിരണ്‍, ആന്‍സി, റിയാ സിജോഷ്, കുല്ലു പനേസര്‍, ബ്യൂള ബെന്നി, തേജോ സിബി, ഷിജി അരുണ്‍, എന്നിവരടങ്ങിയ ടീമാണ് നയിക്കുന്നത്.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഡിയോയില്‍ വാര്‍ത്താ, പാട്ടുകള്‍, പാചകം, നറുമലരുകള്‍, വിശിഷ്ഠ വ്യക്തികള്‍, പൊടിക്കൈ, ഗോസിപ്പ്, ചര്‍ച്ചകള്‍, യുവ കാഹളം, എന്റെ ടൂര്‍, എന്നീ വ്യത്യസ്തമായ പരിപാടികള്‍ ഹലോ മലയാളത്തിന്റെ പ്രത്യേകതയാണ്. ഹലോ മലയാളം കേരള പിറവിയുടെ ദിവസമാണ് ഉദ്ഘാടനം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. ആപ് സ്റ്റോറില്‍ നിങ്ങള്‍ക്ക് ഹലോ മലയാളം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വാര്‍ത്ത അയച്ചത് : ജോര്‍ജ് തോമസ്