മെല്‍ബണ്‍: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍ മെല്‍ബണ്‍ ഇടത്പക്ഷ മതേതര കൂട്ടായ്മയിലെ അഞ്ചു പേര്‍ പങ്കെടുക്കുന്നു. ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനം കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ് . സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്ന തിരുവല്ലം ഭാസി, ദിലീപ് രാജേന്ദ്രന്‍, പ്രതീഷ് മാര്‍ട്ടിന്‍, ഹയാസ് വെളിയംകോട്, സോണിച്ചന്‍ മാമേല്‍ എന്നിവര്‍ക്ക് മെല്‍ബണ്‍ മതേതര കൂട്ടായ്മ കമ്മിറ്റി അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍