മെല്‍ബണ്‍: ജീവകാരുണ്യ സന്നദ്ധ സംഘടനാ രംഗത്ത് മാതൃകയായി പ്രവര്‍ത്തിക്കുന്ന കെ.എം.സി.സിയുടെ മെല്‍ബണ്‍ ചാപ്റ്റര്‍ നിലവില്‍ വരുന്നു. ഒക്ടോബര്‍ 27 ന് ടോട്ടന്‍ ഹാം ലൈറ്റ് ഫൗണ്ടേഷനില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്ത പ്രാസംഗികനും ട്രെയിനറുമായ ഡോ.സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസ് നയിക്കുന്നതാണ്. മള്‍ട്ടി കള്‍ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധിയായി എം.പി.കൗശല്യ വഗേല, ഡിപ്പാര്‍ട്‌മെന്റ് മേയര്‍, മാരിബിര്‍ണോംഗ്  സിറ്റി കൗണ്‍സില്‍ സാറ കാര്‍ട്ടര്‍, പ്രവാസി മലയാളി സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.