ഓസ്‌ട്രേലിയ, മെല്‍ബണ്‍: ഇന്ത്യയില്‍ കൊറോണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ സാമഗ്രികളുടെ ദൗര്‍ലഭ്യം നികത്തി രോഗികള്‍ക്കാശ്വാസവുമായി അരലക്ഷത്തിലധികം ഫേസ് ഫീല്‍ഡുകളും, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും മറ്റനുബന്ധ ഉപകരണങ്ങളും കയറ്റി അയച്ച് മെല്‍ബണില്‍ നിന്നും കേരള ഹിന്ദു സമാജം മാതൃകയായി. 
 
60,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ചിലവു വരുന്ന രണ്ടര ടണ്‍ ഫേസ് ഷീല്‍ഡുകളും, അനുബന്ധ ഉപകരണങ്ങളും ഡി.എച്ച്.എല്‍.എയര്‍ സൗജന്യമായാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. വിക്‌റ്റോറിയന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി റോസ് സ്‌പെന്‍സ് ആണ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറിയത്.

കെ.എച്ച്.എസ്.എം പ്രസിഡന്റ് ജയകൃഷ്ണന്‍, വൈസ് പ്രസിഡന്റ് വിവേക് ശിവരാമന്‍, സെക്രട്ടറി പ്രദീപ് ചന്ദ്ര, ഉപദേശക അംഗങ്ങളായ സുകുമാരന്‍ പുളിക്കല്‍, ഗിരീഷ് ആലക്കാട്ട്, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഓം പ്രകാശ് എന്നിവരും കൈമാറ്റ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തയും ഫോട്ടോയും : വിജയകുമാരന്‍