ബ്രിസ്‌ബെന്‍: അങ്കമാലി അയല്‍ക്കൂട്ടം സംഘടിപ്പിച്ച ആറാം വാര്‍ഷിക ആഘോഷപരിപാടികളും ക്രിസ്തുമസ് ആഘോഷവും നടന്നു. 

ജിംഗിള്‍ ബെല്‍സ് 2018 ന്റെ ഭാഗമായി വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, ക്രിസ്തുമസ് കരോള്‍, ഗാനമേള തുടങ്ങിയവയും അങ്കമാലി തനി നാടന്‍ രീതിയിലുള്ള വിഭവസമൃദ്ധമായ ക്രിസ്തുമസ് സദ്യയും ഒരുക്കിയിരുന്നു. 

സ്വരാജ് മാണിക്കത്താന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജോളി കരുമത്തി മുഖ്യപ്രഭാഷണവും നടത്തി. ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലല്ലി തോമസ് ദീപം തെളിയിച്ച് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ഡേവിഡ് ക്രിസ്തുമസ് സന്ദേശവും പീറ്റര്‍ തോമസ് നന്ദിയും പറഞ്ഞു.

ഷാജി തേക്കാനത്ത്, പോള്‍ അച്ചിനിമാടന്‍, തോമസ് കാച്ചപ്പിള്ളി, ജോയി പടയാട്ടി, ജോബി മാഞ്ഞൂരാന്‍, സിജോ ജോസ്, ജോയി, തങ്കച്ചന്‍, ജോസ് പൈനാടത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് : ജോളി കരുമത്തി