ബ്രിസ്ബന്‍: ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

കെ.പി.ജഗ്ജീവ് കുമാര്‍ (പ്രസിഡന്റ്), നിഷ ജോമോന്‍ (വൈസ് പ്രസിഡന്റ്), സജി പഴയാറ്റില്‍ (സെക്രട്ടറി), ഡോണ്‍ പുലികൂട്ടില്‍ (ജോ.സെക്രട്ടറി), ജിയോ തോമസ് (ട്രഷറര്‍), സിജോ കുര്യന്‍ (ഓഡിറ്റര്‍) എന്നിവര്‍ ഭാരവാഹികളായു്ളള പുതിയ കമ്മിറ്റി അടുത്ത ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

ലിയോണ്‍സ് ജോര്‍ജ്, അജിന്‍ ജോണ്‍, ലിജി ജോസഫ് എന്നിവര്‍ അംഗങ്ങളായുള്ള കള്‍ച്ചറല്‍ കമ്മിറ്റിയുടെയും, ലിബു ജോസഫ്, മുഥുന്‍ പീറ്റര്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരടങ്ങിയ സ്പോര്‍ട്സ് കമ്മിറ്റിയുടെയും ജനറല്‍ ബോഡിയോഗം തിരഞ്ഞെടുത്തു.