മെല്‍ബണ്‍: ഐഒസി ഓസ്‌ട്രേലിയ കേരള ചാപ്റ്റര്‍ പദ്ധതി ആയ 'ഒരു ഭവനം' പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഗഡു ആയ തുക വെള്ളപ്പൊക്ക കെടുതി നേരിട്ട  ഇടുക്കി സ്വദേശികളായ റോയി രെഷമി കുടുംബത്തിന് കൈമാറി.

ഐഒസി പ്രസിഡന്റ് സുരേഷ് വല്ലത്തും, ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ പ്രസ്തുത പരുപാടിക്കു നേതൃത്വം നല്‍കി. മുന്‍ അധ്യാപകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും ആയ ജഗ മോഹന്‍ ദാസ് സാര്‍ കല്ലിടല്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

ഐ ഒ സി ഓസ്‌ട്രേലിയ കേരള ചാപ്റ്ററും ഐഒസി പഞ്ചാബ് ചാപ്റ്റര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വരൂപിച്ചെടുത്ത തുകയാണ് ആദ്യഗഡുവായി കൈമാറിയത്. IOC കേരള ചാപ്റ്ററിന്റെ അത്മാര്‍ത്ഥമായ ഈ ഉദ്യമത്തിന് സഹായിച്ച എല്ലാ മഹത് വ്യക്തികള്‍ക്കും ഐ ഒ സി കേരളാ ചാപ്റ്ററിന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. പ്രസ്തുത 'ഒരു ഭവനം' പദ്ധതിയിലേക്ക് ഇനിയും വരരെയധികം തുക കണ്ടെത്തേണ്ടതായിട്ടുണ്ട്.