ഐ.എം.എ.യുടെ ക്രിസ്മസ് ന്യൂ ഇയര്‍ സെലിബ്രേഷന്‍ ജനവരി 7 ന് ഡാപ്‌റ്റോ റിബ്ബണ്‍വുഡ് ഹാളില്‍ നടക്കുമെന്ന് സംഘടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ  പ്രൗഢ ഗംഭീരമായി തന്നെ  ഇത്തവണയും പ്രോഗ്രാമുകള്‍ ഉണ്ടാകും. 'മാജിക് ഷോ, ഗാനമേള, ബോളിവുഡ് ഡാന്‍സ്, ഫാഷന്‍ ഷോ (mom & kids), ഡിജെ., കള്‍ച്ചറല്‍ പ്രോഗ്രാം' , എന്നിവ ഇപ്രാവശ്യത്തെ ഹൈലൈറ്റുകളാണ്. കൂടാതെ വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ധിരേഷ് - 0401 432 392
ജെയ്‌സണ്‍ - 0469 232 392 
പ്രിന്‍സ് - 0431 280 485

വാര്‍ത്ത അയച്ചത് : ജോസ്