ബ്രിസ്ബന്‍: ഇപ്സ്വിച് മലയാളി അസോസിയേഷന്‍ (ഐഎംഎ) പ്രസിഡന്റ് ആയി ജോമോന്‍ കുര്യനെയും സെക്രട്ടറി ആയി അനൂപ് രവീന്ദ്രനെയും തിരഞ്ഞെടുത്തു. സാജന്‍ അഗസ്റ്റിന്‍ - ട്രഷറര്‍, ജിന്‍സി റോയി - വൈസ് പ്രസിഡന്റ്, മരീന ഇഗ്നേഷ്യസ് - ജോയിന്റ് സെക്രട്ടറി, സോമി തോമസ് - പിആര്‍ഒ, ജോസി ഐസക് - ഓഡിറ്റര്‍, പ്രവീണ്‍ പോള്‍ - സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍, സ്വപ്ന ശിവാനന്ദന്‍ - കള്‍ചറല്‍ കോ ഓര്‍ഡിനേറ്റര്‍, എന്നിവരാണ് ഇതര ഭാരവാഹികള്‍ ഇപ്‌സ്വിച് സൗത്ത് സ്ട്രീറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സിജി സെബാസ്റ്റ്യന്‍ കണക്ക് അവതരിപ്പിച്ചു. സെക്രട്ടറി ബാബു തോമസ് സ്വാഗതം പറഞ്ഞു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 28 ന് വിപുലമായി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

വാര്‍ത്ത അയച്ചത് : തോമസ് ടി ഓണാട്ട്