പ്രവാസി ക്ഷേമത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നയമാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനുള്ളതെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ ഇടതു പുരോഗമന സംഘടനയായ ഗ്രാന്‍മയുടെ ഒന്നാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ക്ഷേമത്തിന്റ  ഭാഗമായി ചരിത്രത്തിലാദ്യമായി കേരള സര്‍ക്കാര്‍ ലോക കേരള സഭ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതര സംസ്ഥാന ങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെയും കേരളം വളരുന്നു എന്ന തിരിച്ചറിവാണ് ലോക കേരള സഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ എന്നദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലെ പ്രവാസികളുടെ എല്ലാവിധ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കേരളാ ഗവണ്മെന്റ് അംഗീകൃത സംഘടനയാണ് ഗ്രാന്‍മ എന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഗ്രാന്‍മ പ്രസിഡന്റ് പ്രമോദ്ലാല്‍ അധ്യക്ഷനായിരുന്നു.

വാര്‍ത്ത അയച്ചത് : ജോസ് എം. ജോര്‍ജ്