ഓസ്‌ട്രേലിയ:- ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികവും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 115-ാം ജന്മവാര്‍ഷികവും ആഘോഷിക്കുന്നു. 

സിഡ്‌നിയിലെ വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി, റെഡാല്‍മറില്‍ വച്ച്  ഒക്ടോബര്‍ 19-നും ഒക്ടോബര്‍ 20 നും മെല്‍ബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റി കോഫീല്‍ഡ് ക്യാമ്പസിലുമാണ്  ഇരു നേതാക്കളുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മകനും മുന്‍ കേന്ദ്ര മന്ത്രിയുമായ അനില്‍ ശാസ്ത്രിയാണ് മുഖ്യാതിഥി. സൗത്ത് ആഫ്രിക്കയില്‍ നിന്നുമെത്തുന്ന പ്രൊഫ.ഉമാ മേസ്ത്രിയുമായിരിക്കും മറ്റൊരതിഥി. 

ഒക്ടോബര്‍ 20 ന് ഉച്ചക്ക് 2 മണി മുതല്‍ 4.30 വരെയാണ് മെല്‍ബണില്‍ ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ മുഖ്യാതിഥികളെ കൂടാതെ ഡോ.തോമസ് വെബ്ബര്‍, ഡോ.ലങ്കാ ശിവപ്രസാദ്, ഡോ.പ്രദീപ് തനേജ എന്നിവര്‍ പങ്കെടുക്കും. കൂടാതെ എക്‌സിബിഷനും ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലൈവ് പെയിന്റിംുകളും പുസ്തക പ്രദര്‍ശനവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ യഥാക്രമം സിഡ്‌നിയില്‍ 19-ാം തിയതിയും, മെല്‍ബണില്‍ 20-ാം തിയതിയും നടക്കും.

Melbourne Venue: Building B, Monash University, Caulfield Campus. (20th Oct 2019, From: 2.30pm)