മെല്‍ബണ്‍: കേരളത്തിലെ പ്രളയദുരിതത്തില്‍ കേരളജനത വേദനയനുഭവിച്ചപ്പോള്‍, പ്രവാസികളായ മലയാളികളും തങ്ങളുടെ നാടിനെയും, സുഹൃത്തുക്കളെയും, സ്വന്തക്കാരെയും ദുരിതത്തില്‍ ആശ്വസിപ്പിക്കുവാന്‍ പരിശ്രമിച്ചു. ഇപ്രകാരം ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയും വേദനയനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നല്‍കുവാന്‍ ഒരു പദ്ധതി തയ്യാറാക്കുകയും, പ്രളയത്തില്‍ ജീവനോപാധി നഷ്ടപെട്ട് വിഷമിക്കുന്നവര്‍ക്ക് ഒരു നിത്യവരുമാനം ലഭിക്കുന്നതിന് കറവ പശുവിനെ വാങ്ങി നല്‍കുവാനായി 10 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കായി സഹായം എത്തിക്കുന്ന പരിശ്രമം ആരംഭിച്ചു. എന്നാല്‍  ഇടവകാംഗങ്ങള്‍ 17 കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്‍കുവാന്‍ തക്കവണ്ണം 10 ലക്ഷം രൂപ സമാഹരിക്കുകയും മഴക്കെടുതിയില്‍ ദുരിതം അനുഭവിച്ച കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തുകയും ഈ കഴിഞ്ഞ മാസങ്ങളില്‍ അവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്തു.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍