ബ്രിസ്‌ബെന്‍: ബ്രിസ്‌ബെന്‍ മലയാളി അസോസിയേഷനും ബ്രിസ്‌ബെന്‍സിറ്റി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മള്‍ട്ടികള്‍ച്ചറല്‍ ടെസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 10 ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 8 മണി വരെ സ്റ്റാഫോര്‍ഡ് 38 ആപ്പിള്‍ബി റോഡിലുള്ള കീയോങ് പാര്‍ക്കിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

ബ്രിസ്‌ബെന്‍ മലയാളി അസോസിയേഷന്‍ പ്രസി.ടോജോ തോമസിന്റെയും സെക്രട്ടറി എല്‍ദേ തോമസിന്റെയും നേതൃത്വത്തിലുള്ള സ്വാഗതസംഘം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിവരുന്നു.

വാര്‍ത്ത അയച്ചത് : ജോളി കരുമത്തി