മെല്‍ബണ്‍: വിന്ധം മലയാളി കമ്മ്യൂണിറ്റിയുടെ വാര്‍ഷിക കായികമേളയും, ഫാമിലി ബാര്‍ബിക്യൂവും 2018 ഡിസംബര്‍ മാസം ഒന്നാം തീയതി വെറിബീ റോസ് ഗാര്‍ഡന്‍ പാര്‍ക്ക് ഗ്രൗന്‍ഡ്സില്‍ വച്ച് ആഘോഷിച്ചു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ സോനു തെക്കേനടയില്‍, ശിവപ്രസാദ്, സോജന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളും മുതിര്‍ന്നവരും സ്ത്രീപുരുഷഭേദമന്യേ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങോടെ കാര്യപരിപാടികള്‍ അവസാനിച്ചു.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍