മെല്‍ബണ്‍: കോട്ടയത്ത് മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ടവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന പ്രവര്‍ത്തനത്തിന് ഓസ്‌ട്രേലിയയെ കൂടാതെ മറ്റ് പല രാജ്യങ്ങളിലേയും പ്രവര്‍ത്തകര്‍ ഇതിനായി രംഗത്തു വന്നതുകൊണ്ട് എന്റെ ഗ്രാമത്തിന്റെ പ്രവര്‍ത്തനം മറ്റ് മേഖലകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ ഗ്രാമം പ്രവര്‍ത്തകരുടെ കൂട്ടായ്മ മെല്‍ബണില്‍ ഒത്തുകൂടി. എന്റെ ഗ്രാമം ചെയര്‍മാന്‍ സജി മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതുതായി ആരംഭിക്കുന്ന എന്റെ ഗ്രാമം ഭവന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വിറ്റല്‍സി കൗണ്‍സില്‍ ഡപ്യൂട്ടി മേയര്‍ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. 

യോഗത്തില്‍ തമ്പി ചെമ്മനം, ജയ്‌സണ്‍ മറ്റപ്പള്ളി, പ്രസാദ് ഫിലിപ്പ്, ബിജു സ്‌കറിയാ, വര്‍ഗ്ഗീസ് പൈനാടത്ത്, ബിനോയി ജോര്‍ജ്, തോമസ് ജേക്കബ്ബ്,  ഇക്ബാല്‍, ജോണ്‍ പെരേര, കൃഷ്ണകുമാര്‍, ബെന്നി കൊച്ചു മുട്ടം, അരുണ്‍ രാജ്, സെബാസ്റ്റ്യന്‍ ജേക്കണ്ട് സ്വാഗതവും ചാക്കോ അരീക്കല്‍ നന്ദിയും പറഞ്ഞു. എന്റെ ഗ്രാമം ചാരിറ്റിയുടെ കോ- ഓര്‍ഡിനേറ്റര്‍ മാരായ ബെന്നി ജോസഫ്, ജോജോ എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തു. നിക്കി പൈനാടത്ത് അവതാരകയായിരുന്നു.