ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ഹേസ്റ്റിങ്സ് നേപ്പിയര്‍ മലയാളി കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന നാലാമതു സാമൂഹ്യനാടകം 'നിഴലിലെ ശത്രു' ജനവരി 8 ന് വൈകീട്ട് 8 മണിക്ക് ഹോക്സേപേ തിയേറ്ററില്‍ നടത്തപ്പെടുന്നു.
ജോസ് മാണി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന പ്രസ്തുത നാടകത്തില്‍ ഫാ. മനോജ് മാത്യു, സന്തോഷ് തോമസ് നീണ്ടൂര്‍, ദിലീപ് കുമാര്‍ എസ്.കെ., ജസ്റ്റിന് വര്‍ഗീസ്, ജോഷി വര്‍ഗീസ്, ജസ്ന ഷൈജു, മാസ്റ്റര്‍ രോഹിത് ഷൈജു, ഷിജി ബിജു, മഞ്ജു ഷെറിന്, ഷൈനി സഞ്ജു എന്നിവര്‍ അഭിനയിക്കുന്നു. രംഗസജ്ജീകരണം ഷൈജു നിര്‍വഹിക്കുന്നു.