ഓസ്‌ട്രേലിയ പെര്‍ത്തില്‍ നാടക സംഘടനയായ യവനികയുടെ നേതൃത്വത്തില്‍ അരങ്ങ് 2019 ല്‍ മെയ് 25 നു അരങ്ങേറിയ ഒരു ദേശം നുണ പറയുന്നു എന്ന നാടകം പ്രേക്ഷകരുടെ പ്രശംസപിടിച്ചുപറ്റി. എ.ശാന്തകുമാറിന്റെ രചനക്ക് ഷൈജു അന്തിക്കാടിന്റെ സംവിധാനവും വൈശാഖ് അന്തിക്കാടിന്റെ കലാ സംവിധാനവും ഒത്തു ചേര്‍ന്നപ്പോള്‍ കാണികള്‍ക്കു പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള നാടകാനുഭവവും ദൃശ്യ വിരുന്നും സമ്മാനിച്ചു. തീയേറ്റര്‍ നാടകങ്ങള്‍ കൂടുതല്‍ കണ്ടു ശീലിച്ചിട്ടില്ലാത്ത മലയാളി പ്രവാസി സമൂഹത്തിനു യവനിക പെര്‍ത്ത് ഒരുക്കിയത് ഒരു ഗംഭീര വിരുന്നായിരുന്നു. എഴുത്തുകാരന്റെ സൃഷ്ടിപരമായ രചനക്ക് മുകളില്‍ ഫാസിസിസ്റ്റ് ഭരണ കൂടവും മതങ്ങളും ചെലുത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉള്ള കരുത്തുറ്റ ശബ്ദമായിരുന്നു. നുണപറയുന്ന ദേശത്തിലൂടെ ബാക്കിവെച്ചത്. 

പ്രവീണ്‍, ശ്രീകാന്ത്, അഭിലാഷ് നാഥ്, അഭിലാഷ്, ടോണി, പ്രദീപ്, ജോസഫ്, ഐന്‍സ്റ്റീന്‍, രാജീവ്, ഉണ്ണിക്കൃഷ്ണന്‍, ഷിജു, രജിത, ദിവ്യ, ബിന്‍സി, മനീഷ, സെലീന, മേരിക്കുട്ടി, ആതിര, മീനാക്ഷി, ശിവാനി എന്നിവരുടെ മികച്ച് പ്രകടനവും അണിയറയില്‍ സിന്‍ജോ, ഹേമ, രസ്മി എന്നിവരും പ്രവര്‍ത്തിച്ചു.