മെല്‍ബണ്‍: പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന 'വചനാഭിഷേകം 2020' ധ്യാനം മാര്‍ച്ച് 20 (വെള്ളിയാഴ്ച) മുതല്‍ 23 (തിങ്കളാഴ്ച) വരെ മെല്‍ബണിനടുത്തുള്ള ഫിലിപ്പ് ഐലന്‍ഡ് അഡ്‌വെഞ്ചര്‍ റിസോര്‍ട്ടില്‍ വച്ച് നടക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഒരുക്കിയിരിക്കുന്ന ധ്യാനത്തിന്റെ രജിസ്റ്ററേഷന്‍ ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 400 പേര്‍ക്കാണ് താമസിച്ചുള്ള ഈ ധ്യാനത്തിന് പ്രവേശനം ലഭിക്കുന്നത്. മാര്‍ച്ച് 20 (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച് മാര്‍ച്ച് 23 (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്കും വിവാഹിതരല്ലാത്തവര്‍ക്കും യുവജനങ്ങള്‍ക്കും ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. കുട്ടികള്‍ക്ക് തനിച്ചുള്ള ധ്യാനം ഉണ്ടായിരിക്കുന്നതല്ല. 'വചനാഭിഷേകം 2020' നെ കുറിച്ച് കൂടുതല്‍ വിവരങ്ങളും ധ്യാനത്തിന്റെ രജിസ്‌ട്രേഷനും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.syromalabar.org.au/retreats

വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍