ബ്രിസ്ബന്‍; സീറോ മലബാര്‍, സീറോ മലങ്കര ഇടവകകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കാര്‍മ്മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ധ്യാനം സംഘടിപ്പിക്കുന്നു. ബ്രിസബനില്‍ മാര്‍ച്ച് 13, 14 തീയതികളിലായാണ് ധ്യാനം.

മെല്‍ബണില്‍ മാര്‍ച്ച് 8 മുതല്‍ 10 വരെയും അഡലൈഡില്‍ 11 മുതല്‍ 12 വരെയും ഫാ.ഡാനിയലിന്റെയും നേതൃത്വത്തിലുള്ള ധ്യാനപരിപാടികള്‍ നടക്കും. 13ന് വൈകീട്ട് 4.30 ന് ഹില്‍ ക്രസ്റ്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ധ്യാനം നടക്കും. 108-112 മിഡില്‍ റോഡില്‍ നടക്കുന്ന ധ്യാനം രാത്രി 9ന് സമാപിക്കും.

14ന് നോര്‍ത്ത് ഗ്രേറ്റ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പാരിഷ് ദേവാലയത്തില്‍ ഏകദിന ധ്യാനം നടക്കും. 688 നഡ്ജി റോഡിലുള്ള പള്ളിയില്‍ വൈകുന്നേരം 4.30 ന് മുതല്‍ രാത്രി എട്ട് വരെയാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ.വര്‍ഗീസ് വാവോലില്‍ - 0431748521
ഫാ.പ്രേംകുമാര്‍ - 041126339
ഫാ.എബ്രഹാം കഴുന്നടിയില്‍ - 0401 180 633

വാര്‍ത്ത അയച്ചത് : തോമസ് ടി. ഓണാട്ട്