ബ്രിസ്ബെന്‍: ബ്രിസ്ബെന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ ഇടവക ആഘോഷിക്കുന്ന സംയുക്ത തിരുന്നാളിനോടനുബന്ധിച്ച് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന 5-ാമത് 'ദര്‍ശനം 2019' കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ജൂലായ് 20ന് വൈകീട്ട് 5 മുതല്‍ 8 വരെ ക്രേഗ്സ്ലി സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ (685, ഹാമില്‍ട്ടണ്‍ റോഡ്, ചെംസൈഡ് വെസ്റ്റ്) വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍, ഡാന്‍സ്, ഡ്രാമകള്‍ തുടങ്ങിയവയോടെ  അരങ്ങേറും. പ്രമുഖ മന്ത്രിമാരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങളും ലഭിക്കുന്നതാണ്. ഇടവക വികാരി ഫാ. സജി വലിയവീട്ടില്‍, അജി ജോണ്‍, ആന്റണി മാത്യു, ജോര്‍ജ് പൂവത്തിങ്കല്‍, സെന്റ് അല്‍ഫോണ്‍സാ കമ്മ്യൂണിറ്റി പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി, സെക്രട്ടറി ആന്റണി പുളിക്കോട്, കണ്‍വീനര്‍മാരായ ജോസഫ് കുരിയന്‍, ടോമി സെബാസ്റ്റ്യന്‍, കരോള്‍സണ്‍, തോമസ്, ബിജു മഞ്ചപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

വാര്‍ത്ത അയച്ചത് : ജോളി കരുമത്തി